'ബോഗി മാറിക്കയറി'; ശബരിഎക്സ്പ്രസിൽ 70കാരന് ടിടിഇയുടെ മർദനം
ട്രെയിനിൽ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു

ആലപ്പുഴ: ശബരിഎക്സ്പ്രസിൽ 70 കാരന് ടിടിഇയുടെ മർദനം .ട്രെയിനിൽ വലിച്ചിഴക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു . ബോഗി മാറിക്കയറി എന്ന് ആരോപിച്ചായിരുന്നു മർദനം. സ്ലീപ്പർ ടിക്കറ്റായിരുന്നു 70കാരൻ എടുത്തത് . എന്നാൽ സ്ലീപ്പർ ക്ലാസ്സ് രണ്ട് ബോഗികളിൽ മാത്രമേ അനുവദിക്കൂ എന്നായിരുന്നു ടിടിഇയുടെ വാദം. മാവേലിക്കരയിൽ നിന്ന് കയറിയ വയോധികനെ ചങ്ങനാശ്ശേരിയിൽ വച്ചാണ് മർദിച്ചത്. യാത്രക്കാർ ഇടപെട്ടതോടെ ടിടിഇ പിന്തിരിഞ്ഞു. വിനോദ് എന്ന ടിടിഇയാണ് മര്‍ദിച്ചത്.
Next Story
Adjust Story Font
16