Quantcast

കോച്ച് മാറിക്കയറി; യുവതിയെയും മകളെയും ടിടിഇ തള്ളിയിട്ടെന്ന് പരാതി

കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട നേത്രാവതി ട്രെയിനിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    21 Nov 2023 3:44 PM

Published:

21 Nov 2023 3:26 PM

TTE pushed woman and daughter from train
X

കോഴിക്കോട്: ട്രെയിനിൽ നിന്ന് ടിടിഇ സ്ത്രീയെയും മകളെയും തള്ളിയിട്ടെന്ന് പരാതി. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട നേത്രാവതി ട്രെയിനിലാണ് സംഭവം. സംഭവത്തിൽ കണ്ണൂർ സ്വദേശി ഷരീഫ പൊലീസിൽ പരാതി നൽകി.

വൈകിട്ട് 6 മണിക്ക് കണ്ണൂരിലേക്ക് പുറപ്പെടാനിരുന്ന നേത്രാവതി എക്‌സ്പ്രസിൽ കയറാനായാണ് ഷരീഫയും ഭർത്താവും മകളും എത്തിയത്. ജനറൽ ടിക്കറ്റാണ് എടുത്തിരുന്നത്. ട്രെയിൻ പുറപ്പെടാൻ തുടങ്ങിയതോടെ സ്ലീപ്പർ ക്ലാസിലേക്ക് പെട്ടെന്ന് കയറി. ഇതിൽ കയറാൻ പറ്റില്ലെന്ന് പറഞ്ഞ് ടിടിഇ ഷരീഫയെയും മകളെയും തള്ളിയെന്നാണ് പരാതി.

എസ് ടു കമ്പാർട്ടുമെന്റിലെ ടിടിഇ യാണ് അക്രമം നടത്തിയതെന്നാണ് ഇവർ പറയുന്നത്. റെയിൽവെ സ്റ്റേഷൻ പൊലീസ് സ്റ്റേഷനിൽ ഷരീഫ പരാതി നല്കി. പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

TAGS :

Next Story