Quantcast

തൃക്കാക്കരയിൽ ആംആദ്മിയുമായി ട്വന്റി 20 ക്ക് സഖ്യമുണ്ട്: സാബു എം ജേക്കബ്

എഎപിയും ട്വന്റി 20യും പൊതു സ്ഥാനാർത്ഥിയെ നിർത്തും

MediaOne Logo

Web Desk

  • Published:

    3 May 2022 6:22 AM GMT

തൃക്കാക്കരയിൽ ആംആദ്മിയുമായി ട്വന്റി 20 ക്ക് സഖ്യമുണ്ട്: സാബു എം ജേക്കബ്
X

എറണാകുളം: തൃക്കാക്കരയിൽ ആംആദ്മിയുമായുള്ള സഖ്യം സ്ഥിരീകരിച്ച് ട്വന്റി 20 കോർഡിനേറ്റർ സാബു എം ജേക്കബ്. എഎപിയും ട്വന്റി 20യും പൊതു സ്ഥാനാർത്ഥിയെ നിർത്തും. സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നു. എഎപിയും ട്വന്റിയും 20യും ബദൽ ശക്തിയായി മാറുമെന്നും സാബു എം ജേക്കബ് അവകാശപ്പെട്ടു.

ദേശീയതലത്തിൽ ഭരണമികവ് തെളിയിച്ചു നിൽക്കുന്ന എഎപിയുമായുള്ള സഖ്യം എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് ബദലാകുമെന്നും സാബു കൂട്ടിച്ചേർത്തു. പതിനഞ്ചാം തീയതി എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് ജെരിവാൾ കേരളത്തിലെത്തും.അന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

അതേസമയം, തൃക്കാക്കരയിൽ മികച്ച വിജയം നേടുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ജനങ്ങൾ ഇടത് മുന്നണിക്കൊപ്പമാണ്. സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനം ഉടനെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.തൃക്കാക്കരയിൽ ഇടത് മുന്നണിയ്ക്ക് നല്ല സാധ്യതയെന്ന് മന്ത്രി പി.രാജീവ്.വികസന മുന്നണിയും, വികസന വിരുദ്ധ മുന്നണിയും തമ്മിലുള്ള മത്സരമാകും നടക്കുക.

കെ റെയിലിൽ അധികം സ്ഥലം ഏറ്റെടുക്കാതെ തന്നെ വികസനം നടക്കുന്ന മണ്ഡലമാണ് തൃക്കാക്കര. യു.ഡി.എഫ് സ്ഥാനാർഥി ആരെന്നത് ഇടതുപക്ഷത്തെ ബാധിക്കില്ല.വികസന കാര്യങ്ങളിൽ കേരളം ഒരു ബദലാണ്. അതിനാൽ ആം ആദ്മി - ട്വന്റി ട്വന്റി സംഖ്യത്തിന് സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തോട് ഒപ്പം തൃക്കാക്കരയ്ക്ക് മുന്നേറാനുള്ള അവസരമാണിത്.ക റെയിലിന്റെ പ്രധാന സ്റ്റേഷൻ തൃക്കാക്കരയിലാണ്. അതിവേഗം വികസിക്കണമെന്ന നിലപാട് ഉള്ള മുന്നണിയ്ക്ക് ഒപ്പം തൃക്കാക്കരയിലെ വോട്ടർമാർ നിൽക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും യോഗ്യനായ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS :

Next Story