താമിർ ജിഫ്രി കസ്റ്റഡിക്കൊല: രണ്ടു പ്രതികൾ ദുബൈയിലേക്കു കടന്നതായി സൂചന
കൊലക്കുറ്റം ചുമത്തപ്പെട്ട നാല് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെടെ സസ്പെൻഷനിലുള്ള എട്ടുപേരും ഒളിവിലാണ്
താമിര്‍ ജിഫ്രി
മലപ്പുറം: താമിർ ജിഫ്രി കസ്റ്റഡി കൊലപാതകത്തിലെ പ്രതികൾ വിദേശത്തേക്കു കടന്നതായി സൂചന. ഡാൻസാഫ് സ്ക്വഡ് അംഗങ്ങളായ ആൽബിൻ അഗസ്റ്റിനും വിപിനും യു.എ.ഇയിലേക്കു കടന്നതായാണു താമിർ ജിഫ്രിയുടെ കുടുംബം പറയുന്നത്. രക്ഷപ്പെടാൻ ഉന്നതസഹായം ലഭിച്ചെന്നു സഹോദരൻ ആരോപിച്ചു. കേസിൽ ഇതുവരെയും ഒരാളെപ്പോലും പിടികൂടാൻ ക്രൈംബ്രാഞ്ച് സംഘത്തിനായിട്ടില്ല.
താമിർ ജിഫ്രിയെ മർദിച്ചു കൊലപ്പെടുത്തിയതിനു തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രതികള്‍ വിദേശത്തേക്കു കടന്നതായാണ് റിപ്പോര്‍ട്ടുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ആൽബിൻ അഗസ്റ്റിനും വിപിനും ദുബൈയിലേക്കു കടന്നതെന്നാണു വിവരം. എസ്.പിയുടെ സ്ക്വഡിലെ അംഗങ്ങളായതിനാൽ രക്ഷപ്പെടാന്‍ ഇവര്‍ക്ക് ഉന്നതസഹായം ലഭിച്ചതായി താമിർ ജിഫ്രിയുടെ കുടുംബം സംശയിക്കുന്നു.
മറ്റു രണ്ട് ഡാൻസാഫ് ഉദ്യോഗസ്ഥരായിരുന്ന ജിനേഷ്, അഭിമന്യു എന്നിവർക്കും പൊലീസ് തന്നെ സുരക്ഷിതതാവളം ഒരുക്കിയതായാണു സൂചന. കൊലക്കുറ്റം ചുമത്തപ്പെട്ട നാല് ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെടെ സസ്പെൻഷനിലുള്ള എട്ടുപേരും ഒളിവിലാണ്. പ്രതികളെ പിടികൂടാൻ കഴിയാത്തതിനാൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടിനില്‍ക്കുകയാണ്. സി.ബി.ഐ അന്വേഷണം പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയ അവസ്ഥയാണുള്ളത്.
Summary: The two accused in Thamir Jifri custody murder case fled abroad: Report
Adjust Story Font
16