Quantcast

തിരുവനന്തപുരത്ത് മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരിച്ചു

കിളിമാനൂർ വെള്ളാരംക്കുന്ന് വീട്ടിൽ രാജീവ്-വർഷ ദമ്പതികളുടെ മകൾ രൂപ രാജിവാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-07-29 15:57:07.0

Published:

29 July 2024 3:56 PM GMT

തിരുവനന്തപുരത്ത് മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരിച്ചു
X

തിരുവനന്തപുരം: മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരിച്ചു. തിരുവനന്തപുരം കിളിമാനൂർ അടയമൺ വയ്യാറ്റിൻകര വെള്ളാരംക്കുന്ന് വീട്ടിൽ രാജീവ്-വർഷ ദമ്പതികളുടെ മകൾ രൂപ രാജിവ് ( 2) ആണ് മരിച്ചത്.

സഹോദരനൊപ്പം കളിച്ചു കൊണ്ടിരുന്ന രൂപയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ വീടിന് പുറക് വശത്തെ മഴക്കുഴിയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടം സംഭവിച്ചത്.

TAGS :

Next Story