പുന്നയൂർക്കുളത്ത് വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസുകാരി മരിച്ചു
വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിലാണ് വീണാണ് അപകടം
തൃശ്ശൂർ: പുന്നയൂർക്കുളത്ത് രണ്ടര വയസുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷ്-വിശ്വനി ദമ്പതികളുടെ മകൾ അതിഥിയാണ് മരിച്ചത്. വീടിനോട് ചേർന്ന ചാലിലെ വെള്ളക്കെട്ടിലാണ് വീണാണ് അപകടം.
അതേസമയം, കേരളത്തിൽ 24 മണിക്കൂർ കൂടി വ്യാപകമഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ മുതൽ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം പനവൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. വില്ലേജ് ഓഫീസിന് സമീപം എം.എം ഹൗസിൽ അനസിന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടനാട് ചമ്പക്കുളത്തെ 160 ഏക്കറുള്ള മൂലപ്പള്ളിക്കാട് പാടശേഖര രത്തിൽ വെള്ളം കയറി. മൂന്നിടത്ത് പുറംബണ്ട് തകർന്ന് വെള്ളം കയറി. മൂന്നാർ ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞു വീണു. ഇതോടെ കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.
Adjust Story Font
16