'ഒന്നുകിൽ ഓന്റെ ചവിട്ട്, അല്ലെങ്കിൽ കുട്ടിയുടെ തല ചുമരിൽ ഇടിച്ചത്'; കാളികാവിൽ രണ്ടരവയസുകാരിക്കേറ്റത് ക്രൂരമർദനമെന്ന് പ്രതിയുടെ ബന്ധു
പ്രതിയുടെ സഹോദരി ഭർത്താവ് അൻസാറും അയൽവാസിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്
മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരിയെ പിതാവ് കൊലപ്പെടുത്തിയ കേസിൽ പിതാവിന്റെ ബന്ധുവിന്റെ ഫോൺ സംഭാഷണം പുറത്ത്. പ്രതി മുഹമ്മദ് ഫായിസിന്റെ സഹോദരി ഭർത്താവ് അൻസാറും അയൽവാസിയും തമ്മിലുള്ള സംഭാഷണമാണ് പുറത്ത് വന്നത്.
കുട്ടി മരിക്കുന്നതിന് തൊട്ടുമുന്‍പ് കുട്ടിയേറ്റ മര്‍ദനത്തെക്കുറിച്ചാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്. പ്രതി ഫായിസ് കുട്ടിയെ ക്രൂരമായി മർദിച്ചെന്ന് അൻസാർ പറയുന്നു. മാതാവിന്‍റെ മടിയിലിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് വാങ്ങുകയായിരുന്നു. ചവിട്ടേറ്റ് കുട്ടിയുടെ തല ചുമരില്‍ ഇടിച്ചെന്നും ബന്ധു പറയുന്നു.
ഫായിസ് കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്ന് ഫായിസിന്റെ മാതാവിനും അറിയാം. കുട്ടിക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്നത് പോലും തടയാൻ ഫായിസ് ശ്രമിച്ചിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതിന് ഫായിസ് കയർത്തിരുന്നെന്നും ഫോൺ സംഭാഷണത്തിൽ ബന്ധു പറയുന്നുണ്ട്.
Adjust Story Font
16