Quantcast

എഡിജിപി വിജയ് സാഖറെയുടെ പേരില്‍ പണം തട്ടിയവര്‍ക്കതിരെ കൂടുതല്‍ പരാതി; തട്ടിപ്പ് സംഘത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലും ബാങ്ക് ഉദ്യോഗസ്ഥരും

ബെംഗളൂരു, ചെന്നൈ, മധുര എന്നിവിടങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലും പണം തട്ടിയെന്നാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2021-07-25 08:14:18.0

Published:

25 July 2021 5:10 AM GMT

എഡിജിപി വിജയ് സാഖറെയുടെ പേരില്‍ പണം തട്ടിയവര്‍ക്കതിരെ കൂടുതല്‍ പരാതി; തട്ടിപ്പ് സംഘത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലും ബാങ്ക് ഉദ്യോഗസ്ഥരും
X

എഡിജിപി വിജയ് സാഖറെയുടെ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് വഴി പണം തട്ടിയ കേസിലെ പ്രതികൾ ബെംഗളൂരു, ചെന്നൈ, മധുര എന്നിവിടങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലും പണം തട്ടിയതായി പരാതി. ലക്ഷങ്ങളാണ് പ്രതികൾ ഇത്തരത്തിൽ തട്ടിയെടുത്തത്. തട്ടിപ്പുസംഘത്തിൽ സ്കൂൾ പ്രിൻസിപ്പലും ബാങ്ക് ഉദ്യോഗസ്ഥരുമുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഇന്നലെയാണ് രണ്ട് ഉത്തർപ്രദേശ് സ്വദേശികൾ പിടിയിലായത്.

10,000 രൂപ ആവശ്യപ്പെട്ടാണ് വിജയ് സാഖറെയുടെ ഫേസ് ബുക്കിലെ സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്ക് സഹായ അഭ്യർഥന എത്തിയത്. വിജയ് സാഖറെയുടെ ഫേസ് ബുക്ക് അക്കൌണ്ടിലെ അതേ പ്രൊഫൈല്‍ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ അക്കൌണ്ട് ഉണ്ടാക്കിയത്. ഒറിജിനല്‍ അക്കൌണ്ടിലെ സുഹൃത്തുക്കള്‍ക്ക് വ്യാജ അക്കൌണ്ടില്‍ നിന്നും ഫ്രന്‍റ് റിക്വസ്റ്റ് വന്നു. പണത്തിന് ആവശ്യമുണ്ടെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ക്ക് സന്ദേശമെത്തി. ചില സുഹൃത്തുക്കള്‍ സംശയം തോന്നി വീഡിയോ കോളിന് ശ്രമിച്ചപ്പോള്‍ തിരക്കിലാണെന്ന് മറുപടി കിട്ടി.

സംശയം തോന്നിയ ജിയാസ് ജമാല്‍ എന്ന അഭിഭാഷകന്‍ നടത്തിയ അന്വേഷണത്തില്‍, നേരത്തെയുണ്ടായിരുന്ന ഒരു ഫേസ് ബുക്ക് അക്കൌണ്ട് വിജയ് സാഖറെയുടെ ഫോട്ടോ ചേര്‍ത്ത് പേര് മാറ്റുകയായിരുന്നുവെന്ന് കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹം സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതികളെ പിടികൂടിയത്. യുപി സ്വദേശികളായ നസീര്‍, മുഷ്താഖ് എന്നീ പ്രതികളെ കൊച്ചിയിലെത്തിച്ചു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

TAGS :

Next Story