ജ്വല്ലറി ഉടമകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ രണ്ടുപേർ പിടിയിൽ
പ്രതികൾ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
തിരുവനന്തപുരം: ജ്വല്ലറി ഉടമകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ രണ്ടുപേർ പിടിയിൽ. ചേർത്തല സ്വദേശി സുമേഷ്, കിളിമാനൂർ സ്വദേശി അരുൺകുമാർ എന്നിവരെയാണ് മൈസൂരിൽ നിന്ന് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പണം നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങളുടെ ആഭരണങ്ങളാണ് ഇവർ തട്ടിയെടുത്തത്.
പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ മെെസൂരിൽ നിന്നു പിടികൂടിയത്. ഇവർ ആറ്റിങ്ങൽ പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരിമാരായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ആറ്റിങ്ങൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജ്വല്ലറി ഉടമകളിൽ നിന്നു പണം നൽകാമെന്ന് പറഞ്ഞു ആഭരണങ്ങൾ വാങ്ങി മുങ്ങിയത്. ഏകദേശം ഒരു കോടിയിൽ രൂപയുടെ പണവുമായാണ് ഇവർ കടന്നു കളഞ്ഞത് എന്ന് പൊലീസ് പറഞ്ഞു. രണ്ടു പേർകൂടി ഈ കേസിൽ പിടിയിലാവാൻ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16