Quantcast

വടകരയിൽ നിർത്തിയിട്ട കാരവനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

എസിയുടെ ഗ്യാസ് ലീക്കായതാകാം മരണകാരണമെന്ന് സംശയം

MediaOne Logo

Web Desk

  • Published:

    23 Dec 2024 5:14 PM GMT

വടകരയിൽ നിർത്തിയിട്ട കാരവനുള്ളിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി
X

കോഴിക്കോട്: കോഴിക്കോട് വടകരയിൽ നിർത്തിയിട്ട കാരവനിൽ രണ്ട് മൃതദേഹം കണ്ടെത്തി. വടകര കരിമ്പനപ്പാലത്താണ് മൃതദേഹം കണ്ടത്തിയത്. പട്ടാമ്പി സ്വദേശികളായ മനോജ് , ജോയൽ എന്നിവരാണ് മരിച്ചത്. എസിയുടെ ഗ്യാസ് ലീക്കായതാകാം മരണകാരണമെന്ന് സംശയം.

ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും മറ്റൊരാള്‍ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മരിച്ച മനോജ് പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ്. ഇതേ കമ്പനിയിലെ ജീവനക്കാരനാണ് ജോയൽ. തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വാഹനം ഏറെ നേരമായി റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

TAGS :

Next Story