കൊച്ചിയില്‍ മണി ചെയിനിലൂടെ എട്ട് ലക്ഷം രൂപയുടെ തട്ടിപ്പ്; രണ്ടു പേര്‍ പിടിയില്‍
ഇനിയും രണ്ട് പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു
കൊച്ചി: കൊച്ചിയിൽ മണി ചെയിനിലൂടെ ലക്ഷങ്ങള്‍ തട്ടിയ രണ്ടു പേർ പിടിയില്‍. വെണ്ണല സ്വദേശികളായ ജോഷി, ബേഴ്സൺ എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇനിയും രണ്ട് പേരെ പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
മണി ചെയിനിലൂടെ നാലംഗസംഘം തട്ടിയത് എട്ട് ലക്ഷം രൂപ. 2020ലാണ് തട്ടിപ്പ് നടന്നത്. ക്രൗഡ് വണ്‍ എന്ന ആപ്ലിക്കേഷനില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി വാരാമെന്ന് ജോഷി പലരെയും പറഞ്ഞുപറ്റിച്ചു. ഓരോരുത്തരില്‍ നിന്നും 9000 രൂപ വീതം കൈക്കലാക്കി. ഇത്തരത്തില്‍ കൊച്ചിയില്‍ മാത്രം 90ലേറെ പേർ തട്ടിപ്പിന് ഇരയായതായാണ് പൊലീസിന് കിട്ടിയ വിവരം. ലൈസന്‍സും രജിസ്ട്രേഷന്‍ നമ്പറും ചോദിച്ചപ്പോള്‍ പ്രതികള്‍ നല്‍കാതെ വന്നതോടെയാണ് പറ്റിക്കപ്പെട്ടത് തിരിച്ചറിഞ്ഞതെന്ന് ഇരയായവർ പറഞ്ഞു. വെണ്ണലയിലെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് ജോഷിയും ബേഴ്സണും പാലാരിവട്ടം പൊലീസിന്‍റെ പിടിയിലാകുന്നത്. ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ട് . പ്രതികൾ വിവിധ ഇടങ്ങളിൽ തട്ടിപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാലാരിവട്ടം പൊലീസിന്‍റെ നേതൃത്വത്തിൽ അന്യേഷണം പുരോഗമിക്കുകയാണ്.
Adjust Story Font
16