തൊടിയൂരില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ മരണം: രണ്ടുപേര്‍ കസ്റ്റഡിയില്‍
പാലോലിക്കുളങ്ങര മഹല്ല് ജമാഅത്ത് പ്രസിഡന്‍റ് കൂടിയാണ് മരിച്ച സലീം
മര്‍ദനമേറ്റു മരിച്ച സലീം(വലത്ത്)
കൊല്ലം: തൊടിയൂരിൽ മർദനമറ്റേ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മരിച്ച കേസില്‍ രണ്ടുപേർ കസ്റ്റഡിയിൽ. സലീം മണ്ണേൽ ആണു മരിച്ചത്. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.
പാലോലിക്കുളങ്ങര മഹല്ല് ജമാഅത്ത് പ്രസിഡന്‍റ് കൂടിയാണ് സലീം. കഴിഞ്ഞ ദിവസമാണ് ചവറ കോഴിക്കുളങ്ങര, പാലോലിക്കുളങ്ങര മഹല്ല് ജമാഅത്ത് കമ്മിറ്റികള്‍ ഒരു വൈവാഹിക പ്രശ്നം പരിഹരിക്കാനായി യോഗം ചേര്‍ന്നത്. ഭര്‍ത്താവും ഭാര്യയും യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഇവര്‍ സംസാരിച്ച ശേഷം യുവതിയുടെ ബന്ധുക്കള്‍ യോഗത്തിലേക്ക് ഇരച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.
മഹല്ല് സെക്രട്ടറി ഷെമീറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് സലീമിന് മര്‍ദനമേറ്റത്. അസഭ്യം പറഞ്ഞ് നെഞ്ചിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെ ഒരാൾ സലീമിനെ ചവിട്ടി വീഴ്ത്തുകയും ചെയ്തു.
സംഭവത്തില്‍ കണ്ടാൽ അറിയാവുന്ന 15 പേർക്കെതിരെ കേസെടുത്തിരുന്നു. മഹല്ല് സെക്രട്ടറിക്കും മർദനമേറ്റെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
Summary: Two people in custody in the death of panchayat vice president Saleem Mannel in Kollam Thodiyoor
Adjust Story Font
16