ബംഗളൂരു-മൈസൂരു ദേശീയപാതയിൽ വാഹനാപകടം; രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു
നിലമ്പൂർ ആനയ്ക്കക്കൽ സ്വദേശി നിഥിൻ, നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ എന്നിവരാണു മരിച്ചത്
മൈസൂരു: ബംഗളൂരു-മൈസൂരു ദേശീയപാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം നിലമ്പൂർ ആനയ്ക്കക്കൽ സ്വദേശി നിഥിൻ(21), തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാൻ (21) എന്നിവരാണു മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് അപകടം.
മൈസൂരു കാവേരി കോളജിൽ മൂന്നാം വർഷ ഫിസിയോ തൊറാപ്പി വിദ്യാർഥികളാണ് ഇരുവരും. മൈസൂരു ഫിഷ് ലാൻഡിനു സമീപം ഇന്നു രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ബംഗളൂരുവിൽനിന്ന് മൈസൂരുവിലേക്ക് വരികയായിരുന്നു ഇവർ. രണ്ടുപേരും സ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹങ്ങൾ മൗസൂരു കെ.ആർ മെഡിക്കൽ കോളജിലാണുള്ളത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു കൈമാറും.
Summary: Two Malayali students died in a road accident on the Bengaluru-Mysore highway. Nithin (21), a native of Nilambur, Malappuram, and Shahin Shahjahan(21), a native of Nedumangad, Thiruvananthapuram, have died.
Adjust Story Font
16