എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസ്; രണ്ട് പ്രതികള്‍ കൂടി പിടിയിൽ, പിടിയിലായത് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവര്‍
ഷാനെ കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ടവരാണ് ഇരുവരും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികൾ ഈ കേസിൽ പിടിയിലാകുന്നത് ആദ്യമാണ്.
എസ്.ഡി.പി.ഐ നേതാവ് ഷാൻ വധക്കേസിൽ രണ്ട് പ്രതികള്‍ കൂടി കസ്റ്റഡിയിൽ. മണ്ണഞ്ചേരി സ്വദേശി അതുലും മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. ഷാനെ കൊലപ്പെടുത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ടവരാണ് ഇരുവരും. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികള്‍ ഈ കേസില്‍ പിടിയിലാകുന്നത് ആദ്യമാണ്.
നേരത്തേ ഷാൻ വധക്കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായവര്‍. പ്രതികൾക്ക് സഹായം ചെയ്തവരാണ് അറസ്റ്റിലായതെന്ന് എ.ഡി.ജിപി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. അതേസമയം ആലപ്പുഴ ഇരട്ട കൊലപാതകത്തിൽ ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെ പട്ടിക ജില്ലാടിസ്ഥാനത്തിൽ തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞു. ക്രിമിനൽ സംഘങ്ങൾക്ക് പണം കിട്ടുന്ന സ്രോതസ് കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.
എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലാണെന്ന് പൊീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. രാജേന്ദ്ര പ്രസാദ് ഉൾപ്പെടെ അഞ്ചോളം പേർ ചേർന്നാണ് കൊലപാതകം നടത്തിയതെന്നും എഫ്.ഐ.ആര്‍ പറയുന്നു. കേസിൽ അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നീ പ്രതികളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ആർ.എസ്.എസ് പ്രവർത്തകരാണ് ഇരുവരും.
ആർ.എസ്.എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തിൽ നിന്നാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. കൊല ആസൂത്രണം ചെയ്തത് താനാണെന്ന് രാജേന്ദ്ര പ്രസാദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കൊലയാളി സംഘത്തിനെ ഏകോപിപ്പിച്ചതും വാഹനം ഏർപ്പാടാക്കിയതും ഇയാളാണ്. കൊച്ചുകുട്ടൻ എന്ന വെണ്മണി സ്വദേശി രതീഷാണ് വാഹനം സംഘത്തിനെത്തിച്ചു നൽകിയത്. കേസിൽ അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നീ പ്രതികളെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Adjust Story Font
16