ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി അനുവദിച്ചു; 3200 രൂപ വീതം ലഭിക്കും
വിഷു, ഈസ്‌റ്റർ, പെരുന്നാൾ ആഘോഷക്കാലത്ത് 4800 രൂപ വീതമാണ് ഓരോരുത്തർക്കും ഉറപ്പാക്കിയത്
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ട് ഗഡു കൂടി ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപ വീതമാണ് ലഭിക്കുക.
കഴിഞ്ഞമാസം ഒരു ഗഡു ലഭിച്ചിരുന്നു. വിഷു, ഈസ്‌റ്റർ, പെരുന്നാൾ ആഘോഷക്കാലത്ത് 4800 രൂപ വീതമാണ് ഓരോരുത്തർക്കും ഉറപ്പാക്കിയത്.
പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും തുക ലഭിക്കും.
6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്. ഇവർക്ക് കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുൻകൂറായി തുക നൽകുന്നത്.
Next Story
Adjust Story Font
16