സംസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി സിക സ്ഥിരീകരിച്ചു
ആകെ രോഗ ബാധിതരുടെ എണ്ണം 30 ആയി.
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം നെടുങ്കാട്, ആനയറ സ്വദേശികൾക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് സിക രോഗബാധിതരുടെ ആകെ എണ്ണം 30 ആയി. പത്തുപേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, തിരുവനന്തപുരത്ത് 13 ഇടങ്ങളിൽ സിക വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി മേയര്‍ ആര്യ രാജേന്ദ്രന് വ്യക്തമാക്കി. ശുചീകരണപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൽ നഗരസഭയ്ക്ക് പാളിച്ച ഉണ്ടായിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. ഓരോ വാർഡിനെയും ഏഴായി തിരിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. ഒഴിഞ്ഞു കിടക്കുന്ന പറമ്പുകൾ ശുചീകരിക്കുകയും ഫോഗിങ് ശക്തമാക്കുകയും ചെയ്യുമെന്ന് മേയര്‍ വ്യക്തമാക്കി.
Next Story
Adjust Story Font
16