Quantcast

തൃശൂരിൽ കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു

കോതമംഗലം സ്വദേശികളായ ജയ്മോൻ, ജോയ്ന എന്നിവരാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    7 March 2025 3:08 AM

തൃശൂരിൽ കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു
X

തൃശൂർ: തൃശൂർ കൊരട്ടിയിൽ കാർ മരത്തിലിടിച്ച് രണ്ടു പേർ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്മോൻ (42 ) , ജോയ്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്. കോതമംഗലത്തു നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു വാഹനമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. ജയ്‌മോനും മകൾ ജോയ്‌നയുമാണ് മരിച്ചത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

TAGS :

Next Story