കൊല്ലത്തും എറണാകുളത്തും വാഹനാപകടം; നാല് മരണം
എറണാകുളം എസ്.എൻ ജങ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കൊച്ചി: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി നടന്ന വാഹനാപകടങ്ങളിൽ നാല് മരണം. എറണാകുളം എസ്.എൻ ജങ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിൻ (20) , ഉദയംപേരൂർ സ്വദേശി വൈശാഖ് ( 20) എന്നിവരാണ് മരിച്ചത്. അർധരാത്രിയോടു കൂടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം കുളക്കടയിൽ കാറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവർ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു. മുന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രിയിലാണ് അപകടമുണ്ടായത്. കൊട്ടാരക്കര ഭാഗത്തു നിന്നും വന്ന ഇന്നോവ കാറും അടൂർ ഭാഗത്തു നിന്നും വന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.
Adjust Story Font
16