അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ: രണ്ടുപേർ അറസ്റ്റിൽ
പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി
അനീഷ്യ
കൊല്ലം: പരവൂരിൽ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡി.ഡി.പി അബ്ദുൾ ജലീൽ, എ.പി.പി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പരവൂർ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. ക്രൈംബ്രാഞ്ച് ആത്മഹത്യാ പ്രേരണാക്കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇരുവരെയും നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
സംഭവത്തിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നത് അസ്വാഭാവിക മരണത്തിനായിരുന്നു. എന്നാൽ, തൊഴിലിടത്തിലെ മാനസിക പീഡനമെന്ന ആരോപണം കണക്കിലെടുത്താണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയത്. കേസന്വേഷണം സിറ്റി ക്രൈം ബ്രാഞ്ചിൽ നിന്ന് സംസ്ഥാന ക്രൈം ബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
കേസിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നു എന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് അനീഷയുടെ അമ്മ ഹൈക്കോടതിയെ സമീപിക്കകുയും ചെയ്തു. ഇതിനിടെയാണ് ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടത്.
Adjust Story Font
16