പെട്രോൾ പമ്പ് മാനേജറിൽനിന്ന് രണ്ടര ലക്ഷം തട്ടി: ഇൻസ്റ്റഗ്രാം താരം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകൾ നിലവിലുണ്ടെന്ന് പൊലീസ്
പെട്രോൾ പമ്പ് മാനേജറിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇൻസ്റ്റഗ്രാം താരം ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വെള്ളല്ലൂർ സ്വദേശികളായ വിനീത്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. കണിയാപുരം പെട്രോൾ പമ്പ് മാനേജർ എസ്.ബി.ഐയിൽ അടയ്ക്കാൻ കൊണ്ടുപോയ പണമാണ് പ്രതികൾ കവർന്നത്. അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം തീയതിയാണ് പണം തട്ടിയെടുത്തത്.
2022 ആഗസ്തിൽ വിനീതിനെ ബലാത്സംഗക്കേസിൽ പൊലീസ് പിടികൂടിയിരുന്നു. ഫോർട്ട് എ.സി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിനീതിനെ പിടികൂടിയത്. കാർ വാങ്ങാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് കോളജ് വിദ്യാർത്ഥിയെ കൂട്ടികൊണ്ടുപോയി ഹോട്ടൽ മുറിയിൽ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. വിനീതിന്റെ പേരിൽ മോഷണക്കേസിൽ കൻറോൺമെൻറ് പൊലീസ് സ്റ്റേഷനിലും അടിപിടി കേസിൽ കിളിമാനൂർ സ്റ്റേഷനിലും കേസുകളുണ്ട്. എന്നാൽ ഇക്കാര്യങ്ങളെല്ലാം വിനീത് വീഡിയോ അഭിമുഖത്തിൽ നിഷേധിച്ചിരുന്നു. വണ്ടി പണയമെടുത്ത കേസിൽ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ മാത്രമാണ് കേസുള്ളതെന്നാണ് വിനീത് പറഞ്ഞിരുന്നത്.
Two people, including an Instagram star, have been arrested for extorting two and a half lakhs from a petrol pump manager
Adjust Story Font
16