Quantcast

എടപ്പാൾ നഗരത്തിൽ പടക്കംപൊട്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

പൊന്നാനി സ്വദേശികളായ വിഷ്ണു, ജംഷീർ എന്നിവരാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Published:

    27 Oct 2022 2:10 PM

എടപ്പാൾ നഗരത്തിൽ പടക്കംപൊട്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
X

മലപ്പുറം: എടപ്പാൾ നഗരത്തിൽ പടക്കംപൊട്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ വിഷ്ണു, ജംഷീർ എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ടാണ് എടപ്പാൾ നഗരത്തിലെ റൗണ്ട് എബൗട്ടിൽ സ്‌ഫോടക വസ്തു പൊട്ടിച്ചത്. വിശദമായ അന്വേഷണത്തിലാണ് പടക്കമാണെന്ന് കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇവർ പടക്കം വാങ്ങുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. ഇന്ന് വൈകീട്ടോടെയാണ് ഇവർ അറസ്റ്റിലായത്. നഗരമധ്യത്തിൽവെച്ച് പടക്കംപൊട്ടിച്ചത് ഗൗരവമായാണ് പൊലീസ് കാണുന്നത്. പ്രതികളെ കൂടുതൽ ചെയ്താൽ മാത്രമേ ഇവരുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story