കാസർകോട് ബോവിക്കാനം എരിഞ്ഞിപ്പുഴയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
എരിഞ്ഞിപ്പുഴ യാസിൻ (13), സമദ് (13), റിയാസ് (17) എന്നിവരാണ് മരിച്ചത്
കാസർകോട്: ബോവിക്കാനം എരിഞ്ഞിപ്പുഴയിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്‌റഫ് - ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്‌റഫിന്റെ സഹോദരന്‍ മജീദിന്റെ മകൻ സമദ് (13), ഇവരുടെ സഹോദരി റംലയുടെയും സിദ്ദീഖിന്റെയും മകൻ റിയാസ് (17) എന്നിവരാണ് മരിച്ചത്.
സിദ്ദീഖും അഷ്‌റഫും സഹോദരൻമാരാണ്. ഇവരുടെ സഹോദരിയുടെ മകനാണ് സമദ്. തറവാട് വീട്ടിൽ എത്തിയ ഇവർ പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഒരാൾ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേർ ഒഴുക്കിൽപ്പെട്ടത്. മുങ്ങൽ വിദഗ്ധരുടെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.
അപകടം നടന്ന സ്ഥലത്തോട് ചേർന്ന് തന്നെയാണ് രണ്ട് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയത്. കുട്ടികൾക്ക് നീന്തൽ അറിയാമെന്നാണ് ബന്ധുക്കൾ പറയുന്നത്. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Adjust Story Font
16