Quantcast

കണ്ണൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

കാട് വെട്ടി വൃത്തിയാക്കുന്നതിനിടെ തൊഴിലാളികളുടെ ആയുധം സ്ഫോടകവസ്തുവില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    1 Jan 2025 9:40 AM GMT

കണ്ണൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്
X

കണ്ണൂർ: മാലൂരിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാലൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡിലുള്ള പൂവൻപൊയിലിലാണു സംഭവം. പൂവൻപൊയില്‍ സ്വദേശി സജീവന്‍റെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കാട് വെട്ടി വൃത്തിയാക്കുന്നതിനിടെ ഇവരുടെ ആയുധം സ്ഫോടകവസ്തുവില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട ബോംബ് ആണു പൊട്ടിത്തെറിച്ചതെന്നാണു പ്രാഥമിക നിഗമനം.

പരിക്കേറ്റ രണ്ടുപേരുടെയും നില ഗുരുതരമല്ലെന്നാണു വിവരം.

TAGS :

Next Story