രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്; നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
കുട്ടിയെ ഉപേക്ഷിക്കാൻ എത്തിയത് ചാക്ക ഭാഗത്ത് നിന്നെന്ന് സംശയം
പൊലീസ് പരിശോധിച്ച സി.സി.ടി.വി ദൃശ്യം
തിരുവനന്തപുരം:തിരുവനന്തപുരം പേട്ടയിൽ രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.വൈകിട്ട് ആറു മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് ഡി.സി.പിയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നത്.സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തുന്നുണ്ട്.കുട്ടിയെ ഉപേക്ഷിക്കാൻ എത്തിയത് ചാക്ക ഭാഗത്തു നിന്നാണെന്നും സംശയമുണ്ട്.
അറപ്പുര റസിഡൻസ് അസോസിയേഷനിലെ ഓഫീസ് സിസിടിവി പരിശോധിച്ചിരുന്നു.അറപ്പുരവിളാകത്ത് നിന്നും ചാക്ക ഐ.ടി.ഐ ഭാഗത്തേക്കുള്ള മുഴുവൻ സിസിറ്റിവിയും പൊലീസ് പരിശോധിക്കുന്നുണ്ട്. വൈകിട്ട് ആറു മണിക്ക് ശേഷമുള്ള ദൃശ്യങ്ങളാണ് ഡി.സി.പിയുടെ നേതൃത്വത്തിൽ പരിശോധിച്ചത്.
ഇതിന് പുറമെ വീടുകളിലുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. അതിലൊന്നിലാണ് ഒരു മതിലിന് അരികിലൂടെ ഒരു സ്ത്രീ നടന്നുപോകുന്ന ദൃശ്യം ലഭിച്ചത്. അവരുടെ കൈയിൽ കുട്ടിയെന്ന് സംശയിക്കുന്ന എന്തോ കാണുന്നുണ്ട്. എന്നാൽ തിരിച്ചു വരുമ്പോൾ സ്ത്രീയുടെ കൈയിൽ ഒന്നിമില്ലാത്തതും ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോൾ വിശദമായി പരിശോധിക്കുന്നത്. എന്നാൽ ഇതിന് തട്ടിക്കൊണ്ടുപോകലുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ ഉറപ്പൊന്നും പൊലീസ് നൽകുന്നില്ല.
അതേസമയം, കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടിയെ പേ വാർഡിലേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Adjust Story Font
16