Quantcast

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു

മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

MediaOne Logo

Web Desk

  • Published:

    7 Dec 2023 4:01 PM

two youth killed in Kanjirapally in vehicle accident
X

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരാണ് മരിച്ചത്.

ഇടക്കുന്നം സ്വദേശി നിജോ തോമസ് (33), ഇരുപത്തിയാറാം മൈൽ സ്വദേശി ബിനു പി.പി (44) എന്നിവരാണ് മരിച്ചത്.

വൈകീട്ട് മൂന്നരയോടെ ഫയർ സ്റ്റേഷനു സമീപമാണ് അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ബിനു സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. നിജോ ഇരുപത്തിയാറിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.

TAGS :

Next Story