ഏകസിവിൽകോഡ്: നിലപാട് വ്യക്തമാക്കിയാൽ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഎം
ഏകസിവിൽകോഡിൽ കോൺഗ്രസിന് വ്യക്തതയില്ലാത്തതിനാലാണ് കോൺഗ്രസിനെ പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
ഏക സിവിൽ കോഡിൽ കോൺഗ്രസിന്റെ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കിയാൽ സഹകരിക്കുമെന്ന് സിപിഎം. ഏകസിവിൽ കോഡിൽ കോൺഗ്രസുമായി സഹകരിക്കാൻ സിപിഎമ്മിന് മറ്റുപ്രശ്നങ്ങളില്ല. വിഷയത്തിൽ കോൺഗ്രസിന് വ്യക്തതയില്ലാത്തതിനാലാണ് കോൺഗ്രസിനെ പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാന അജണ്ട ഏക സിവിൽ കോഡ് ആയിരിക്കും. ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ഏക സിവിൽ കോഡ് ഉപയോഗിക്കുന്നത്. ഏക സിവിൽ കോഡിനെ മുസ്ലിം വിഭാഗത്തിനെതിരായി ഉപയോഗിക്കാനാണ് ശ്രമം. ഇത് മനസ്സിലാക്കിയാണ് സിപിഎം പ്രതിഷേധത്തിന് ഇറങ്ങിയത്. കോഴിക്കോട് സെമിനാർ കൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Next Story
Adjust Story Font
16