Quantcast

ഏക സിവിൽ കോഡ്; മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ബഹുജന സെമിനാർ ഇന്ന്

പരിപാടിയുടെ ഭാഗമായി മണിപ്പൂർ ഐക്യദാർഢ്യ സദസും സംഘടിപ്പിക്കും

MediaOne Logo

Web Desk

  • Published:

    26 July 2023 1:18 AM

ഏക സിവിൽ കോഡ്; മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ബഹുജന സെമിനാർ ഇന്ന്
X

കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തില്‍ മുസ്‌ലിം കോ ഓഡിനേഷൻ കമ്മിറ്റി സംഘടിക്കുന്ന ബഹുജന സെമിനാർ ഇന്ന് കോഴിക്കോട് നടക്കും. ഏക സിവിൽ കോഡ്, ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ എന്നപേരിലാണ് സെമിനാർ. കോണ്‍ഗ്രസ്, സിപിഎം, മുസ്‍ലിം ലീഗ് തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടികള്‍ വേദി പങ്കിടും.

മത സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കളും സെമിനാറിന്റെ ഭാഗമാകും. പരിപാടിയുടെ ഭാഗമായി മണിപ്പൂർ ഐക്യദാർഢ്യ സദസും സംഘടിപ്പിക്കും. വൈകുന്നേരം നാലിന് കോഴിക്കോട് അബ്ദുറഹ്‌മാൻ സാഹിബ് മെമ്മോറിയൽ കണ്ടംകുളം ജൂബിലി ഹാളിലാണ് പരിപാടി.


TAGS :

Next Story