Quantcast

ഉദയ്പൂർ കൊലപാതകം; സത്യം പുറത്ത് കൊണ്ടുവരണം: കെ.എൻ.എം

'നബി നിന്ദയുടെ പേരിലാണ് ഉദയ്പൂരിൽ കൊല നടന്നതെങ്കിൽ അങ്ങേയറ്റം നീചമാണ്'

MediaOne Logo

Web Desk

  • Published:

    29 Jun 2022 2:38 PM

ഉദയ്പൂർ കൊലപാതകം; സത്യം പുറത്ത് കൊണ്ടുവരണം: കെ.എൻ.എം
X

കോഴിക്കോട്: പ്രവാചകനിന്ദ നടത്തിയ നുപൂർ ശർമയെ ന്യായീകരിച്ചു വന്നു പറയപ്പെടുന്ന വ്യക്തി ഉദയ്പൂരിൽ കൊല്ലപ്പെട്ട സംഭവം വിശദ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് കെഎൻഎം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു.

നബി നിന്ദയുടെ പേരിലാണ് ഉദയ്പൂരിൽ കൊല നടന്നതെങ്കിൽ അങ്ങേയറ്റം നീചമാണ്. മുസ്ലിം സമൂഹത്തിനു അത്തരം പ്രവൃത്തി അപമാന മാണ്.സത്യസന്ധമായ അന്വേഷണം നടക്കണം. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും രാജസ്ഥാൻ സർക്കാരും ഒന്നിച്ചു നീങ്ങണം. കലാപം സൃഷ്ടിച്ചു ശ്രദ്ധ തിരിച്ചു വിടാൻ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാൻ തയ്യറാവണം. വ്യാജ പ്രചാരണം നടത്തി വാർഗീയത പരത്താനുള്ള ശ്രമം തടയണം. പരസ്പരം ആരോപണം നടത്തി കലാപകാരികൾക്കും ആസൂത്രണം ചെയ്തവർക്കും രക്ഷപ്പെടാൻ അവസരം നൽകരുതെന്നും കെഎൻഎം ആവശ്യപ്പെട്ടു.

TAGS :

Next Story