യുഡിഎഫ് വിപുലീകരിക്കണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരിൽ രാഷ്ട്രീയപ്രമേയം
മുന്നണി വിപുലീകരണം, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ടുള്ള കോഴിക്കോട് പ്രഖ്യാപനം വൈകീട്ട് ഉണ്ടാവും.
കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കണമെന്ന് കോൺഗ്രസ് ചിന്തൻ ശിബിരിൽ രാഷ്ട്രീയപ്രമേയം. മുന്നണി വിട്ടുപോയ കക്ഷികളെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നാണ് വി.കെ ശ്രീകണ്ഠൻ എം.പി അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിൽ പറയുന്നത്.
കേരള കോൺഗ്രസ് (എം), എൽജെഡി തുടങ്ങിയ പാർട്ടികൾ യുഡിഎഫ് വിട്ടുപോയത് മുന്നണിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. കേരള കോൺഗ്രസിന്റെ കൊഴിഞ്ഞുപോക്ക് മധ്യകേരളത്തിൽ മുന്നണിയുടെ പ്രകടനത്തെ കാര്യമായി ബാധിച്ചു. എൽഡിഎഫിൽ പല കക്ഷികളും അതൃപ്തരാണ്. ഇത് മുതലെടുത്ത് ഇത്തരം പാർട്ടികളെ യുഡിഎഫിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാവണമെന്നും ചിന്തൻശിബിരത്തിൽ ആവശ്യമുയർന്നു.
എൽഡിഎഫിൽ രണ്ടാം പിണറായി സർക്കാറിന്റെ പ്രവർത്തനത്തിൽ പല ഘടകക്ഷികൾക്കും അതൃപ്തിയുണ്ട്. ഈ സാഹചര്യം മുതലെടുക്കാനുള്ള നീക്കമുണ്ടാവണമെന്നും അഭിപ്രായമുണ്ടായി. കോഴിക്കോട് നടക്കുന്ന ചിന്തൻശിബിരം വൈകീട്ടോടെ സമാപിക്കും. മുന്നണി വിപുലീകരണം, 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങളിലെ ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ടുള്ള കോഴിക്കോട് പ്രഖ്യാപനം വൈകീട്ട് ഉണ്ടാവും.
Adjust Story Font
16