കാഫിർ വിവാദത്തില്‍ സിപിഎമ്മിനെതിരെ ആക്രമണം കടുപ്പിച്ച് യു.ഡി.എഫ്
മുഖ്യമന്ത്രി പങ്കെടുത്ത യോഗമാണ് തെറ്റായ പ്രചരണങ്ങൾ ആസുത്രണം ചെയ്തതെന്ന് ആർ.എം.പി
കോഴിക്കോട്: കാഫിർ വിവാദത്തില്‍ സിപിഎമ്മിനെതിരെ ആക്രമണം കടുപ്പിച്ച് യു.ഡി.എഫ്. യുഡിഎഫും ആർഎംപിയും സംയുക്തമായി വടകര എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തി. മോദി-പിണറായി അന്തർധാരയുടെ ഫലമാണ് കാഫിർ മാതൃകയിലുള്ള പ്രചാരണമെന്ന് കെ മുരളീധരൻ ആരോപിച്ചു.
കാഫിർ സ്ക്രീന്‍ ഷോട്ട് ഷെയർ ചെയ്ത ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ റിബേഷ് അടക്കുള്ളവരെ അറസ്റ്റ് ചെയ്യാത്ത പൊലിസ് നടപടിക്കെതിരെയായിരുന്നു യുഡിഎഫ്- ആർഎംപി പ്രവർത്തകരുടെ പ്രതിഷേധം. കുറ്റക്കാരായ സി പി എം നേതാക്കൾക്കെതിരെ കേസെടുക്കാത്തതെന്തെന്ന് മാർച്ച് ഉദ്ഘാടനംചെയ്ത കെ.മുരളിധരൻ എം. പി ചോദിച്ചു.
മുഖ്യമന്ത്രി പങ്കെടുത്ത യോഗമാണ് തെറ്റായ പ്രചരണങ്ങൾ ആസുത്രണം ചെയ്തതെന്ന് ആർ.എം.പി നേതാവ് കെ വേണു ആരോപിച്ചു.
Next Story
Adjust Story Font
16