തിരുവല്ല ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം; യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ ഏറ്റുമുട്ടി
ഹൈക്കോടതി നിർദേശപ്രകാരം കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തിരുവല്ല: തിരുവല്ല കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. യു.ഡി.എഫ്-എൽ.ഡി.എഫ് പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സി.പി.എം പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് തടഞ്ഞതാണ് സംഘർഷത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് സ്ഥാനാർഥിയടക്കം ആറുപേർക്ക് പരിക്കേറ്റു.
അതേസമയം കോൺഗ്രസ് അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നുവെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം നേതാവും പഞ്ചായത്ത് മെമ്പറുമായ വൈശാഖിന് പരിക്കേറ്റു. കള്ളവോട്ട് നടക്കാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് ബാങ്ക് ഭരണസമിതി നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശപ്രകാരം കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story
Adjust Story Font
16