Quantcast

സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തി; ജോയ്സ് ജോർജിന് വക്കീൽ നോട്ടീസ് അയച്ച് യു.ഡി.എഫ്‌

ആരോപണം പിൻവലിച്ചു 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ ജോയ്സ് ജോർജിന് വക്കീൽ നോട്ടീസ് അയച്ചത്

MediaOne Logo

Web Desk

  • Updated:

    2024-03-27 01:08:48.0

Published:

27 March 2024 1:00 AM GMT

Joice George
X

ജോയ്സ് ജോര്‍ജ്

ഇടുക്കി: സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തിയെന്നാരോപിച്ച് ഇടുക്കിയിലെ എൽ.ഡി.എഫ്.സ്ഥാനാർഥി ജോയ്സ് ജോർജിന് വക്കീൽ നോട്ടീസ് അയച്ച് യു.ഡി.എഫ്‌. സ്ഥാനാർഥി ഡീൻ കുര്യാക്കോസ്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പാർലമെൻ്റിൽ വോട്ട് ചെയ്തുവെന്ന ജോയ്സിൻ്റെ പരാമർശമാണ് വിവാദമായത്. ഈ വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ഡീൻ കുര്യാക്കോസ് പരാതി നൽകി.

പൗരത്വ ഭേദഗതി നിയമം പാർലമെന്‍റില്‍ അവതരിപ്പിച്ചപ്പോൾ എം.പിയായ ഡീൻ കുര്യാക്കോസ് എതിർത്തില്ലെന്നും അനുകൂലിച്ചു വോട്ട് ചെയ്തുവെന്ന പരാമർശത്തോടെയാണ് ജോയ്സ് ജോർജ് സമൂഹ മാധ്യമ അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നാലെ വിശദീകരണവുമായി ഡീൻ രംഗത്ത് വന്നിരുന്നു. ആരോപണം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ആരോപണം പിൻവലിച്ചു 15 ദിവസത്തിനുള്ളിൽ പരസ്യമായി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ഡീൻ ജോയ്സ് ജോർജിന് വക്കീൽ നോട്ടീസ് അയച്ചത്.

പൗരത്വ നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ചു തൊടുപുഴയിൽ പാതിരാ സമരാഗ്നി എന്ന പേരിൽ ഡീൻ കുര്യാക്കോസ് നടത്തിയ സത്യാഗ്രഹത്തെ പരോക്ഷമായി പരാമർശിച്ചായിരുന്നു ജോയ്സ് ജോർജിൻ്റെ വീഡിയോ സന്ദേശം. ഈ വിഷയം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും ഡീൻ കുര്യാക്കോസ് പരാതി നൽകിയിട്ടുണ്ട്.



TAGS :

Next Story