Quantcast

കെ റെയിൽ പ്രധാന പ്രചരണ വിഷയമാക്കി യു.ഡി.എഫ്; രണ്ടാം പിണറായി സർക്കാർ നേരിടുന്ന ആദ്യ രാഷ്ട്രീയവെല്ലുവിളിയായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്

ഉറച്ച സീറ്റിൽ തോൽവി ഉണ്ടായാൽ കെ സുധാകരന്റേയും വി.ഡി സതീഷന്റേയും നേതൃത്വവും കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടും

MediaOne Logo

Web Desk

  • Updated:

    2022-05-03 03:10:53.0

Published:

3 May 2022 1:12 AM GMT

കെ റെയിൽ പ്രധാന പ്രചരണ വിഷയമാക്കി യു.ഡി.എഫ്; രണ്ടാം പിണറായി സർക്കാർ നേരിടുന്ന ആദ്യ രാഷ്ട്രീയവെല്ലുവിളിയായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്
X

എറണാകുളം: രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. രണ്ടാം പിണറായി സർക്കാർ നേരിടുന്ന ആദ്യ രാഷ്ട്രീയവെല്ലുവിളിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. ഉറച്ച സീറ്റിലെ തോൽവി കോൺഗ്രസിന് ആലോചിക്കാൻ പോലും കഴിയില്ല. കെ റെയിലായിരിക്കും തെരഞ്ഞെടുപ്പിലെ പ്രധാന പ്രചരണ വിഷയം.

നിയമസഭയിൽ 99 സീറ്റിൽ നിൽക്കുന്ന ഇടത് മുന്നണിക്ക് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയിച്ചാൽ അംഗബലത്തിൽ സെഞ്ച്വറി അടിക്കാൻ കഴിയും. 41 സീറ്റ് മാത്രമുണ്ടായിരുന്ന യു.ഡി.എഫിന് അംഗബലം കുറയാതിരിക്കുക എന്ന വലിയ വെല്ലുവിളി നിലനിൽക്കുന്നു. ചുരുക്കത്തിൽ എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ നടക്കുന്ന തെരഞ്ഞെടുപ്പ് യുദ്ധമായി തൃക്കാക്കര മാറും എന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടി ശക്തി തെളിയിക്കുക എന്ന വലിയ വെല്ലുവിളി ബി.ജെ.പിയ്ക്കുമുണ്ട്. കെ റെയിൽ വിഷയമായിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യപ്രചരണ വിഷയം. കെ റെയിലിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്ന യു.ഡി.എഫിന്, ജനം ഈ പദ്ധതിക്ക് എതിരാണ് എന്ന് വിളിച്ച് പറയാൻ തൃക്കാക്കരയിൽ വിജയം അനിവാര്യമാണ്.

ഉറച്ച സീറ്റിൽ തോൽവി ഉണ്ടായാൽ കെ സുധാകരന്റേയും വി.ഡി സതീഷന്റേയും നേതൃത്വവും കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെടും. എന്നാൽ കെ റെയിൽ പ്രതിഷേധങ്ങൾ ജനങ്ങൾ തള്ളിയെന്ന് പറയാൻ എൽ.ഡി.എഫിനും വിജയക്കൊടി നാട്ടേണ്ടി വരും.

വിജയം നേടാനായാൽ കെ റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങൾ തണുക്കുമെന്നും എൽ.ഡി.എഫ് കണക്ക് കൂട്ടുന്നുണ്ട്. കണക്കുകൾ യു.ഡി.എഫിന് അനുകൂലമാണെങ്കിലും സർവ്വായുധങ്ങളും എടുത്ത് പ്രയോഗിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. അതേസമയം, കഴിഞ്ഞ തവണ നേടിയ 15000 ത്തോളം വോട്ട് കുറയാതിരിക്കുക എന്ന വെല്ലുവിളി ബി.ജെ.പി നേതൃത്വത്തിനുമുണ്ട്.

TAGS :

Next Story