സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയും
നിയമസഭയിൽ സർക്കാരിനെ തുറന്നുകാട്ടാൻ സാധിച്ചതായി യു.ഡി.എഫ് യോഗം വിലയിരുത്തി.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താൻ യു.ഡി.എഫ് തീരുമാനം. സർ്ക്കാരിന്റെ രണ്ടാം വാർഷികത്തിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് വളയും. മെയ് രണ്ടാം വാരമാണ് സമരം. നിയമസഭയിൽ സർക്കാരിനെ തുറന്നുകാട്ടാൻ സാധിച്ചതായി യു.ഡി.എഫ് യോഗം വിലയിരുത്തി. സർക്കാർ സഭയിൽ ഒളിച്ചോടുകയാണ് ചെയ്തതെന്നും നേതാക്കൾ വിലയിരുത്തി.
യു.ഡി.എഫ് യോഗം എല്ലാ മാസവും ചേരാനും തീരുമാനിച്ചു. യു.ഡി.എഫ് പ്രവർത്തനത്തിൽ ആർ.എസ്.പി അടക്കമുള്ള ഘടകകക്ഷികൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. യു.ഡി.എഫ് ബാനറിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാത്തതിലും ഘടകകക്ഷികൾക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Next Story
Adjust Story Font
16