രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫ് ബഹുജനറാലി
ആക്രമിക്കപ്പെട്ട ഓഫീസ് സന്ദർശിച്ച ശേഷമാണ് രാഹുലിന്റെ നേതൃത്വത്തിൽ വൻ ജനാവലി അണിനിരന്ന റാലി നടത്തിയത്
വയനാട്: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ യു.ഡി.എഫ് ബഫർ സോൺ വിരുദ്ധ ബഹുജനറാലി. കൽപ്പറ്റയിലെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ച ശേഷം പ്രദേശത്തെത്തിയതായിരുന്നു രാഹുൽ. ആക്രമിക്കപ്പെട്ട ഓഫീസ് സന്ദർശിച്ച ശേഷമാണ് രാഹുലിന്റെ നേതൃത്വത്തിൽ വൻ ജനാവലി അണിനിരന്ന റാലി നടത്തിയത്.
ഓഫീസ് ആക്രമണത്തിൽ ആരോടും ദേഷ്യമില്ലെന്ന് കൽപ്പറ്റയിലെ ഓഫീസ് സന്ദർശിച്ച ശേഷം രാഹുൽ പ്രതികരിച്ചിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർ നിരുത്തരവാദപരമായി പെരുമാറി. അവരോട് തനിക്ക് വിരോധമില്ല. ഓഫീസ് തകർത്ത സംഭവം നിർഭാഗ്യകരമാണ്. തകർപ്പെട്ട ഓഫീസ് ശരിയാക്കി വീണ്ടും പ്രവർത്തനം തുടങ്ങും. കുട്ടികളാണ് ആക്രമിച്ചത്. അവരോട് ദേഷ്യമില്ല. ആക്രമണം പ്രശ്‌നങ്ങൾക്ക് പരിഹാരമാകില്ല. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നുവെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പിയും ആർ.എസ്.എസും വിദ്വേഷത്തിൻറെ സാഹചര്യം ഉണ്ടാക്കി. നുപൂർ ശർമയുടെ പ്രസ്താവന അപലപനീയമാണെന്നും രാജ്യവിരുദ്ധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
UDF rally at Sultan Batheri under the leadership of Rahul Gandhi
Adjust Story Font
16