Quantcast

യു.ഡി.എഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് വളയല്‍ സമരം ഇന്ന്

സംസ്ഥാന സർക്കാരിനെതിരെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം

MediaOne Logo

Web Desk

  • Updated:

    2023-10-18 01:52:56.0

Published:

18 Oct 2023 12:54 AM GMT

udf protest
X

യുഡിഎഫ് സെക്രട്ടറിയേറ്റ് വളയല്‍ സമരം

തിരുവനന്തപുരം: യു.ഡി.എഫിന്‍റെ രണ്ടാം സെക്രട്ടറിയേറ്റ് വളയല്‍ സമരം ഇന്ന്. സംസ്ഥാന സർക്കാരിനെതിരെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് സമരം.

രാവിലെ ആറുമുതല്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളഞ്ഞ് പ്രതിഷേധിക്കും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കം യു.ഡി.എഫ് നേതാക്കൾ പ്രതിഷേധത്തിനെത്തും.

സമരത്തിന്‍റെ പശ്ചാത്തലത്തില്‍ രാവിലെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറിയേറ്റിന്‍റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണം പൂര്‍ണമായും ഉപരോധിക്കുമെന്നാണ് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കുന്നത്.



TAGS :

Next Story