Quantcast

ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സഭക്കുള്ളിൽ ശക്തമായ പ്രതിഷേധം തുടരാൻ യു.ഡി.എഫ്

മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായോ ഇല്ലെങ്കിൽ കക്ഷി നേതാക്കളുടെ യോഗമോ വിളിക്കണം

MediaOne Logo

Web Desk

  • Updated:

    2023-03-21 01:05:01.0

Published:

21 March 2023 1:04 AM GMT

assembly session
X

നിയമസഭ

തിരുവനന്തപുരം: പ്രതിപക്ഷ ആവശ്യങ്ങൾ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സഭക്കുള്ളിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ യു.ഡി.എഫ് തീരുമാനം. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളിൽ സർക്കാർ ചർച്ച നടത്തി അനുകൂല നിലപാട് സ്വീകരിച്ച് പ്രശ്നം അവസാനിപ്പിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യം. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായോ ഇല്ലെങ്കിൽ കക്ഷി നേതാക്കളുടെ യോഗമോ വിളിക്കണം. പ്രതിപക്ഷ എം.എൽ. എമാർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട് .

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ചോദ്യോത്തരവേള മുതൽ പ്രതിഷേധം നടത്താനാണ് പ്രതിപക്ഷ നീക്കം. റബറിന്‍റെ വിലസ്ഥിരത ഫണ്ട് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ശ്രദ്ധ്ര ക്ഷണിക്കലും സഭയിൽ ഉണ്ടാകും. ജലസേചന , കൃഷി, ഗതാഗത വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകളാണ് ഇന്ന് നടക്കുന്നത്.

TAGS :

Next Story