ഈരാറ്റുപേട്ടയില്‍ യു.ഡി.എഫിന് ജയം; സുഹ്‌റ അബ്ദുൽഖാദർ വീണ്ടും ചെയർപേഴ്സൺ
എസ്.ഡി.പി.ഐ സ്ഥാനാർഥി നസീറ സുബൈറിനെ അഞ്ചിനെതിരെ 14 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് യു.ഡി.എഫിന്‍റെ ജയം
ഈരാറ്റുപേട്ടയിൽ യു.ഡി.എഫിന്‍റെ സുഹ്‌റ അബ്ദുൽഖാദർ വീണ്ടും ചെയർപേഴ്സൺ. എസ്.ഡി.പി.ഐ സ്ഥാനാർഥി നസീറ സുബൈറിനെ അഞ്ചിനെതിരെ 14 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് യു.ഡി.എഫിന്‍റെ ജയം. അതേസമയം, എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. സുഹ്‌റ അബ്ദുൽഖാദറിനെ കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.
യു.ഡി.എഫ് ഭരണത്തിൽ ജനങ്ങൾ അതൃപ്തരാണെന്ന് കാട്ടിയാണ് എൽ.ഡി.എഫ് നഗരസഭ അധ്യക്ഷയ്ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ അവിശ്വാസത്തെ എസ്.ഡി.പി.ഐ പിന്തുണയ്ക്കുക കൂടി ചെയ്തതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്.
ഇതോടെ എൽ.ഡി.എഫിന് കടുത്ത വിമർശങ്ങള്‍ നേരിടേണ്ടിവന്നു. അധികാരത്തിലെത്താൻ എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയാൽ സംസ്ഥാന തലത്തിൽ വരെ വിമർശനം ഉണ്ടാകുമെന്ന വിലയിരുത്തലാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്ന് എൽ.ഡി.എഫ് തീരുമാനിച്ചത്.
Adjust Story Font
16