Quantcast

എല്‍.ഡി.എഫ് വെഡ്‌സ് എസ്.ഡി.പി.ഐ; സേവ് ദ ഡേറ്റ് കാര്‍ഡുമായി യു.ഡി.എഫ്

നേരത്തെ യു.ഡി.എഫിന്റെ നഗരസഭാ അധ്യക്ഷയെ എസ്.ഡി.പി.ഐ പിന്തുണയോടെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-10-07 16:00:34.0

Published:

7 Oct 2021 3:53 PM GMT

എല്‍.ഡി.എഫ് വെഡ്‌സ് എസ്.ഡി.പി.ഐ; സേവ് ദ ഡേറ്റ് കാര്‍ഡുമായി യു.ഡി.എഫ്
X

ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍.ഡി.എഫ്-എസ്.ഡി.പി.ഐ സഖ്യമുണ്ടെന്ന പരിഹാസവുമായി യു.ഡി.എഫ്. സേവ് ദ ഡേറ്റ് കാര്‍ഡാണ് യു.ഡി.എഫ് പുറത്തിറക്കിയിരിക്കുന്നത്. 11-10-2021ന് നഗരസഭാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന നികാഹിലും തുടര്‍ന്ന് 6 മണിക്ക് നായനാര്‍ ഭവനില്‍ വെച്ച് നടക്കുന്ന ആഘോഷ വേളയിലേക്കും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.

മഹാരാജാസ് കോളേജില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ആശംസകളും കത്തില്‍ ചേര്‍ത്തിട്ടുണ്ട്.




നേരത്തെ യു.ഡി.എഫിന്റെ നഗരസഭാ അധ്യക്ഷയെ എസ്.ഡി.പി.ഐ പിന്തുണയോടെ എല്‍.ഡി.എഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. കോണ്‍ഗ്രസ് വിട്ടുവന്ന ഒരംഗത്തിന്റെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെയാണ് യു.ഡി.എഫിന്റെ സുഹ്‌റ അബ്ദുല്‍ ഖാദറിനെ പുറത്താക്കിയത്.

28 അംഗ നഗരസഭയില്‍ യു.ഡി.എഫിന് 14 അംഗങ്ങളുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അന്‍സലന പരീക്കുട്ടി യു.ഡി.എഫ് വിട്ടതോടെ അംഗസംഖ്യ 13 ആയി കുറഞ്ഞു. എല്‍.ഡി.എഫിന് 9 അംഗങ്ങളും എസ്.ഡി.പി.ഐക്ക് 5 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിലെ ഒരംഗത്തിന്റെ പിന്തുണ ലഭിച്ചതോടെ പ്രതിപക്ഷ നിരയില്‍ 15 അംഗങ്ങളായി. ഇതോടെ വോട്ടെടുപ്പില്‍നിന്ന് യു.ഡി.എഫ് വിട്ടുനിന്നു.

TAGS :

Next Story