Quantcast

കൊല്ലം തേവലക്കരയില്‍ ബി.ജെ.പിയുടെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുത്ത് യു.ഡി.എഫ്

ആർ.എസ്.പിയിലെ ജി പ്രദീപ്കുമാർ 312 വോട്ടുകൾക്കാണ് വിജയിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-12-08 05:27:21.0

Published:

8 Dec 2021 5:26 AM GMT

കൊല്ലം തേവലക്കരയില്‍ ബി.ജെ.പിയുടെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുത്ത് യു.ഡി.എഫ്
X

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊല്ലം തേവലക്കര പഞ്ചായത്ത് മൂന്നാം വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തു. ആർ.എസ്.പിയിലെ ജി പ്രദീപ്കുമാർ 312 വോട്ടുകൾക്കാണ് വിജയിച്ചത്. ബി.ജെ.പിയുടെ സിറ്റിങ് വാർഡാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.

ചിതറ ഗ്രാമപഞ്ചായത്തില്‍ സത്യമംഗലം വാർഡ് യു.ഡി.എഫ് നിലനിര്‍ത്തി. യു.ഡി.എഫ് സ്ഥാനാർഥി എസ്. ആശ 16 വോട്ടുകള്‍ക്കാണ് വിജയിച്ചത്. സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പരോഗമിക്കുകയാണ്. ആലപ്പുഴ, പാലക്കാട്‌, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് വോട്ടെണ്ണൽ.

75 ശതമാനം പോളിങ്ങാണ് ആകെ രേഖപ്പെടുത്തിയത്. മൂന്ന് മുനിസിപ്പൽ കൗൺസിലുകളിലും 20 പഞ്ചായത്ത് വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. 115 സ്ഥാനാര്‍ഥികളാണ് ആകെ ജനവിധി തേടിയത്.

TAGS :

Next Story