Quantcast

നികുതി വർധനക്കെതിരായ യു.ഡി.എഫിന്‍റെ രാപകൽ സമരം തുടരുന്നു

നാടൻ പാട്ടും ചെണ്ടമേളവുമായിട്ടായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ രാത്രിസമരം

MediaOne Logo

Web Desk

  • Published:

    14 Feb 2023 1:17 AM GMT

udf protest
X

യുഡിഎഫ് സമരം

തിരുവനന്തപുരം: ബജറ്റിലെ നികുതി വർധനവിനെതിരായ യു.ഡി.എഫിന്‍റെ സമരം രാത്രിയിലും സജീവമായി. നാടൻ പാട്ടും ചെണ്ടമേളവുമായിട്ടായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിലെ രാത്രിസമരം.

സംസ്ഥാന സർക്കാരിനെതിരായ സമരത്തിന്‍റെ ഒന്നാം ഘട്ടമാണിതെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. യു.ഡി.എഫിന്‍റെ സമരവേദിയിൽ പകല്‍ കണ്ട ആവേശം രാത്രിയും തുടർന്നു. പ്രവർത്തകർക്ക് ആവേശം പകരാൻ നാടൻപാട്ടും ചെണ്ടമേളവുമായിരുന്നു തലസ്ഥാനത്ത് സ്പെഷ്യൽ . ഖദറിനുള്ളിലെ കലാകാരൻമാരും അവസരം മുതലാക്കി. തലസ്ഥാനത്തെ പ്രധാന കോൺഗ്രസ് നേതാക്കൾ എല്ലാം രാത്രിയിലും സമരവേദിയിൽ സജീവം.എം.എം ഹസനായിരുന്നു തലസ്ഥാനത്തെ പ്രതിഷേധത്തിന്‍റെ ചുക്കാൻ. രാവിലെ 10 മണി വരെയാണ് രാപകൽ സമരം. സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കും.

TAGS :

Next Story