സോളാർ കേസിൽ അന്വേഷണം വേണ്ട എന്ന യു.ഡി.എഫ് നിലപാട് അവസരവാദം: എം.വി ഗോവിന്ദൻ
അന്വേഷണം വന്നാൽ ആഭ്യന്തര കലാപമുണ്ടാകുമെന്ന് യു.ഡി.എഫ് ഭയപ്പെടുന്നതുകൊണ്ടാണ് ഇപ്പോൾ അന്വേഷണം വേണ്ട എന്ന് പറയുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: സോളാർ കേസിൽ അന്വേഷണം വേണ്ട എന്ന യു.ഡി.എഫ് സമീപനം അസരവാദമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സോളാറിൽ പുതിയ വിവരങ്ങൾ പുറത്തു വരുന്നു. ഇതിൽ അന്വേഷണം വന്നാൽ യു.ഡി.എഫിലെ വൈരുദ്ധ്യങ്ങൾ പുറത്തുവരും എന്ന് അവർക്കറിയാം. ഇടതു പക്ഷത്തിനെതിരായ ഈ ശ്രമം കോൺഗ്രസിനെ തിരിഞ്ഞു കുത്തുകയാണ്. അന്വേഷണം വന്നാൽ ആഭ്യന്തര കലാപം ഉണ്ടാകുമെന്ന് യു.ഡി.എഫ് ഭയക്കുന്നു. അതുകൊണ്ടാണ് അന്വേഷണം വേണമെന്നു പറഞ്ഞവർ ഇപ്പോൾ അന്വേഷണം വേണ്ട എന്ന് പറയുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചവരുടെ വിവരങ്ങൾ എല്ലാം പൊതുജനമധ്യത്തിൽ തെളിഞ്ഞു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി നടത്തിയ ഇടപെടലുകളും പുറത്തുവന്നു. കോൺഗ്രസ് നേതാക്കൾ തന്നെ വാർത്താസമ്മേളനങ്ങൾ നടത്തി വ്യത്യസ്ത കാര്യങ്ങൾ പറയുന്നു. സോളാർ കേസ് സമയത്ത് എല്ലാം അന്വേഷണവും നിയന്ത്രിച്ചത് യു.ഡി.എഫ് നേതാക്കളായിരുന്നുവെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Adjust Story Font
16