എം എം മണി വിലക്കിയിട്ടും വാക്ക് പാലിച്ചു; തല മൊട്ടയടിച്ച് അഗസ്തി
ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാർഥി ഇ എം അഗസ്തി പറഞ്ഞതുപോലെ തന്നെ ചെയ്തു..
ഉടുമ്പൻചോലയിൽ നിന്ന് തോറ്റാൽ തല മുണ്ഡനം ചെയ്യുമെന്ന പ്രഖ്യാപനം നടപ്പിലാക്കി യുഡിഎഫ് സ്ഥാനാർഥി ഇ എം അഗസ്തി. 'വാക്ക് പാലിക്കാനുള്ളതാണെ'ന്ന അടിക്കുറിപ്പോടെ തല മൊട്ടയടിച്ച ശേഷമുള്ള ചിത്രം ഫേസ് ബുക്കില്‍ പങ്കുവെച്ചു.
'എം എം മണിക്ക് അഭിവാദ്യങ്ങള്‍, തല കുനിച്ച് ജനവിധി മാനിക്കുന്നു. പറഞ്ഞ വാക്ക് പാലിക്കു'മെന്ന് മെയ് 2ന് വോട്ടെണ്ണി തീരും മുന്‍പുതന്നെ ഇ എം അഗസ്തി സമൂഹ മാധ്യമങ്ങളില്‍ വ്യക്തമാക്കിയിരുന്നു. തല മൊട്ടയടിക്കുമെന്ന തീരുമാനത്തില്‍ നിന്ന് അഗസ്തി പിന്മാറണമെന്ന് പിന്നാലെ എം എം മണി ആവശ്യപ്പെടുകയുണ്ടായി. അഗസ്തി നല്ല മത്സരമാണ് കാഴ്ച വെച്ചത്. മണ്ഡലത്തിലെ പൊതുസ്ഥിതിയാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്. അത് അഗസ്തിയുടെ വ്യക്തിപരമായ പരാജയമായി കാണരുത്. മണ്ഡലത്തിന്‍റെ പൊതുവികസനത്തില്‍ ഒന്നിച്ചു മുന്നേറാമെന്നും എം എം മണി വ്യക്തമാക്കുകയുണ്ടായി.
എം എം മണി വിലക്കിയിട്ടും അഗസ്തി വാക്ക് പാലിക്കുകയായിരുന്നു. ഉടുമ്പന്‍ചോലയില്‍ നിന്ന് 38,305 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എം എം മണിയുടെ വിജയം. 1996ൽ നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തില്‍ എം എം മണി തോറ്റത് ഇ എം അഗസ്തിയോടായിരുന്നു.
വാക്കുകൾ പാലിക്കാനുള്ളതാണ്.
Posted by EM Augusthy on Tuesday, May 4, 2021
Adjust Story Font
16