കർണാടകയിലെ ഉഡുപ്പിയിൽ രണ്ട് മലയാളി വിദ്യാർഥികൾ മുങ്ങി മരിച്ചു
കോട്ടയം മംഗളം എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളാണ്. അമൽ റെജി (22), അമൽ സി അനിൽ (22) എന്നിവരാണ് മരിച്ചത്.
ഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ രണ്ട് മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. കോട്ടയം മംഗളം എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അമൽ റെജി (22), അമൽ സി അനിൽ (22) എന്നിവരാണ് മരിച്ചത്. കാണാതായ ആന്റണി ഷേണായിക്കായി തിരച്ചിൽ തുടരുകയാണ്.
42 വിദ്യാർഥികളാണ് രണ്ട് അധ്യാപകർക്കൊപ്പം വിനോദയാത്രക്കായി ഉഡുപ്പി സെന്റ് മേരീസ് ഐലൻഡിലെത്തിയത്. കടൽതീരത്തെ പാറക്കെട്ടുകളിലൂടെ നടക്കുന്നതിനിടെ വിദ്യാർഥികൾ കാൽതെറ്റി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മരിച്ചവർ ഉദയംപേരൂർ മൂലമറ്റം സ്വദേശികളാണ്.
Next Story
Adjust Story Font
16