'ഗവേഷണകാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ല'; പ്രിയാവർഗീസിന്റെ നിയമനം നിലനിൽക്കില്ലെന്ന് യു.ജി.സി സത്യവാങ്മൂലം
സുപ്രിംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്
ന്യൂഡല്‍ഹി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാവർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന നിലപാട് ആവർത്തിച്ച് യു.ജി.സി.
സുപ്രിംകോടതിയിൽ സമർപ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗവേഷണകാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നും യു.ജി.സി ചട്ടപ്രകാരം ഗവേഷണകാലം അധ്യാപനകാലമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കേരള സർക്കാരിന്റെ സത്യവാങ്മൂലത്തിന് സുപ്രിംകോടതിയിൽ ഫയൽ ചെയ്ത മറുപടിയിലാണ് യു.ജി.സി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സർക്കാരും വൈസ് ചാൻസലറും സർവകലാശാലയും പ്രിയയുടെ നിയമനം പിന്തുണച്ച് സുപ്രിംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.
Watch Video Report
Next Story
Adjust Story Font
16