Quantcast

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേ‍ഴ്സിറ്റിയില്‍ ആറ് കോഴ്സുകൾക്ക് കൂടി യുജിസി അംഗീകാരം

നാല് ബിരുദ കോഴ്‌സുകൾക്കും രണ്ട് ബിരുദാനന്തര കോഴ്‌സുകൾക്കുമാണ് അംഗീകാരം ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    22 Feb 2023 1:27 AM GMT

sree narayana guru open university
X

sree narayana guru open university

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആറ് കോഴ്സുകൾക്ക് കൂടി യുജിസി അംഗീകാരം. നാല് ബിരുദ കോഴ്‌സുകൾക്കും രണ്ട് ബിരുദാനന്തര കോഴ്‌സുകൾക്കുമാണ് അംഗീകാരം ലഭിച്ചത്. കോഴ്‌സുകളിലേക്ക് മാർച്ച് ഒന്നു മുതൽ 31 വരെ അപേക്ഷിക്കാം.

ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, ഇകണോമിക്‌സ് ബിരുദ കോഴ്സുകൾക്കും ഹിസ്റ്ററി, സോഷ്യോളജി ബിരുദാനന്തര കോഴ്‌സുകൾക്കുമാണ് യുജിസി അംഗീകാരം നൽകിയത്. ഇതിൽ ബി.എ ഫിലോസഫിയുടെ സിലബസ് പ്രധാനമായും ശ്രീനാരായണഗുരുവിനെ കുറിച്ചുള്ള പഠനത്തിന് തയ്യാറാക്കിയിട്ടുള്ളതാണ്. 2022ൽ 12 ബിരുദ കോഴ്‌സുകൾക്കും അഞ്ച് ബിരുദാനന്തര ബിരുദ കോഴ്‌സുകൾക്കുമാണു സർവകലാശാല അംഗീകാരം തേടിയിരുന്നത്

. ഒക്ടോബറിൽ അഞ്ച് ബിരുദ കോഴ്‌സുകൾക്കും രണ്ട് ബിരുദാനന്ത കോഴ്‌സുകൾക്കും യു.ജി.സി അംഗീകാരം നൽകി ... തുടർന്ന് നൽകിയ അപ്പീലിലാണ് ഇപ്പോൾ ആറ് കോഴ്സുകൾക്ക് കൂടി അംഗീകാരം ലഭിച്ചത്..ബാക്കി കോഴ്സുകൾക്ക് ഉടൻ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് യൂണിവേഴ്സിറ്റി വൈസ് ചാന്സലർ പറഞ്ഞു.

ഡിപാർട്ട്മെന്റ് തലവൻമാരെ നിയമിക്കുന്നതിലുണ്ടായ കാലതാമസം മൂലമാണ് ആദ്യഘട്ടത്തിൽ കോഴ്സുകൾക്ക് അംഗീകാരം ലഭിക്കാതിരുന്നത്.മാർച്ച് ഒന്നു മുതൽ 31 വരെ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

TAGS :

Next Story