Quantcast

എൽഡിഎഫിനുള്ള പിന്തുണ തുടരും; 2024ൽ ആർക്കൊപ്പമെന്ന് പരസ്യമായി പ്രഖ്യാപിക്കുമെന്ന് മഅ്ദനി

കേരളത്തില്‍ വരാന്‍ സഹായിച്ചത് കര്‍ണാടക സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും സ്വീകരിച്ച അനുകൂല നിലപാടുകള്‍ കൂടിയാണെന്നും മഅ്ദനി മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-08-26 06:38:08.0

Published:

26 Aug 2023 1:25 AM GMT

മഅ്ദനി
X

കോഴിക്കോട്: എല്‍ഡിഎഫിന് നിലവില്‍ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് അബ്ദുന്നാസര്‍ മഅ്ദനി. പാര്‍ട്ടി നേതാക്കളുമായി നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ ഇതാണ് പൊതുവില്‍ ഉയര്‍ന്ന കാഴ്ചപ്പാട്. 2024-ല്‍ ആര്‍ക്കാണ് പിന്തുണയെന്ന കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്നും മഅ്ദനി പറഞ്ഞു. മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പരാമർശം.

കേരളത്തില്‍ വരാന്‍ സഹായിച്ചത് കര്‍ണാടക സര്‍ക്കാറും സംസ്ഥാന സര്‍ക്കാറും സ്വീകരിച്ച അനുകൂല നിലപാടുകള്‍ കൂടിയാണെന്നും മഅ്ദനി പറഞ്ഞു. കേരളം രണ്ടുതവണയും താന്‍ മടങ്ങുന്നതില്‍ എതിര്‍പ്പ് ഇല്ലെന്ന് അറിയിച്ചു. കെ.സി.വേണുഗോപാലിന്റെ ഇടപെടല്‍ വഴി കര്‍ണാടക സര്‍ക്കാറിന്റെ എതിര്‍പ്പിന്റെ കാഠിന്യം കുറയുകയും ചെയ്തുവെന്ന് മഅ്ദനി കൂട്ടിച്ചേർത്തു.

ബംഗളുരു സ്ഫോടനക്കേസില്‍ നിന്ന് കുറ്റമുക്തനാക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രോസിക്യൂഷന് ഇതുവരെ തനിക്കെതിരേ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും നീതിപൂർവകമായ വിചാരണ നടന്നാൽ നിരപരാധിത്വം തെളിയിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്നും മഅ്ദനി വ്യക്തമാക്കി.

TAGS :

Next Story