ഉമാ തോമസ് നടന്നുതുടങ്ങി; നന്നായി സംസാരിക്കുന്നുവെന്ന് ഡോക്ടർമാർ
തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ സ്റ്റേജിൽനിന്നു വീണു പരിക്കേറ്റ ഉമാ തോമസ് നടന്നുതുടങ്ങി. നന്നായി സംസാരിക്കുന്നുണ്ടെന്നും ചികിത്സയിലുള്ള സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ ഡയരക്ടർ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് അറിയിച്ചു. ഇന്ന് റൂമിലേക്കു മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും നിലയിൽ പുരോഗതിയുണ്ട്. ശനിയാഴ്ച വെന്റിലേറ്ററിൽനിന്നു മാറ്റിയിരുന്നു. ഇന്ന് മുറിയിലേക്കു മാറ്റും. ഒരാഴ്ചയ്ക്കുശേഷം സന്ദർശകർക്ക് എംഎൽഎയെ കാണാനാകുമെന്നും ഡോക്ടർമാർ അറിയിച്ചു.
കഴിഞ്ഞ ഡിസംബർ 29നായിരുന്നു അപകടം. ഗിന്നസ് റെക്കോർഡ് ലക്ഷ്യമാക്കി കലൂർ സ്‌റ്റേഡിയത്തിൽ നടന്ന 11,600 വിദ്യാർഥിനികളുടെ നൃത്തപരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യാതിഥിയായെത്തിയ സ്ഥലം എംഎൽഎ കൂടിയായ ഉമാ തോമസ് ചടങ്ങിനിടെ വേദിയിൽനിന്ന് താഴേക്കു പതിക്കുകയായിരുന്നു. സുരക്ഷാവീഴ്ചയിൽ പൊലീസ് സംഘാടകർക്കെതിരെ കേസെടുത്തു. നൃത്തപരിപാടി സംഘടിപ്പിച്ച മൃഗംഗ വിഷൻ സിഇഒ, ഇവന്റ് മാനേജർ ഉൾപ്പെടെ അറസ്റ്റിലായിട്ടുണ്ട്.
Summary: Uma Thomas health updates
Adjust Story Font
16