Quantcast

ഭരണം അവരുടെ കയ്യിലാണ്, അവർക്കെന്തും ചെയ്യാം; വ്യാജ വീഡിയോ അറസ്റ്റില്‍ ഉമ തോമസ്

വോട്ടെടുപ്പ് ദിവസമായ ഇന്ന് വേറെ ഒന്നും കിട്ടാത്തത് കൊണ്ടാണ് അറസ്റ്റ് എല്‍.ഡി.എഫ് ആഘോഷിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    31 May 2022 7:14 AM

Published:

31 May 2022 6:40 AM

ഭരണം അവരുടെ കയ്യിലാണ്, അവർക്കെന്തും ചെയ്യാം; വ്യാജ വീഡിയോ അറസ്റ്റില്‍ ഉമ തോമസ്
X

കൊച്ചി: ജോ ജോസഫിന്‍റെ പേരില്‍ അശ്ലീല വീഡിയോ അപ്‍ലോഡ് ചെയ്തയാളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഉമ തോമസ്. വോട്ടെടുപ്പ് ദിവസമായ ഇന്ന് വേറെ ഒന്നും കിട്ടാത്തത് കൊണ്ടാണ് അറസ്റ്റ് എല്‍.ഡി.എഫ് ആഘോഷിക്കുന്നത്. എല്‍.ഡി.എഫാണ് ഭരിക്കുന്നത്. അവര്‍ക്ക് എന്തും ചെയ്യാമെന്നും ഉമ പറഞ്ഞു.


വ്യാജ വീഡിയോ പ്രചരിപ്പിച്ചയാളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് ജോ ജോസഫ് പ്രതികരിച്ചു. സത്യം ജനം അറിയണമെന്നും ജോ വ്യക്തമാക്കി. പരാജയം മുന്നില്‍ കണ്ട് തെരഞ്ഞെടുപ്പ് ദിനത്തില്‍ നടത്തിയ അറസ്റ്റ് നാടകം ബഹുകേമമായിരിക്കുന്നെന്ന് പി.എം.എ സലാം പറഞ്ഞു. പ്രതി മുസ്‍ലിം ലീഗുകാരനാണെന്ന പച്ചക്കളവ് പ്രചരിപ്പിക്കുന്നവരെ അത് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്തയാളെ ഇന്നാണ് അറസ്റ്റ് ചെയ്തത്. കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇയാളെ തൃക്കാക്കര പൊലീസ് പിടികൂടിയത്.



TAGS :

Next Story