ഉമാ തോമസിനെ ഐസിയുവിലേക്ക് മാറ്റി
സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽനിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്‌തെന്ന് പറയാനാവില്ലെന്നും എന്നാൽ അതീവ ഗുരുതരവസ്ഥയിലല്ലെന്നും മെഡിക്കൽ ഡയറക്ടർ ഡോ. കൃഷ്ണനുണ്ണി പോളകുളത്ത് പറഞ്ഞു. വിദഗ്ധ സംഘത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ചികിത്സ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നൃത്ത പരിപാടിക്കായി കലൂർ സ്റ്റേഡിയത്തിൽ എത്തിയ എംഎൽഎ ഗ്യാലറിയിൽ നിൽക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.
Next Story
Adjust Story Font
16